റിസോർട്ട് ജീവനക്കാരനെ ഉടമ മർദ്ദിച്ചു കൊലപ്പെടുത്തി. കൊല്ലം ഇരവിപുരം താന്നി പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ഉടമയാണ് ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് ആയിരുന്നു സംഭവം നടന്നത്. കൊട്ടിയം പുല്ലിച്ചിറ അനീഷ് സദനത്തിൽ അഗoസ് നെപ്പോളിയൻ ആണ് മരണപ്പെട്ടത്. ഒരാഴ്ച മുമ്പായിരുന്നു മർദ്ദനം നടന്നത്. തലയ്ക്ക് മർദ്ദനമേറ്റ ആംഗ സ് ആദ്യം മയ്യനാട് ഗവൺമെന്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലെത്തിയശേഷം പെട്ടെന്ന് തന്നെ ഇയാൾ അബോധാവസ്ഥയിൽ ആവുകയായിരുന്നു. ഉടൻതന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ചതായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുകയും ആയിരുന്നു. ഇന്ന് പുലർച്ചെ ആഗസ് നെപ്പോളിയന്റെ മരണവും സ്ഥിതീകരിച്ചു. തുടർന്ന് ഇരവിപുരം പോലീസ് കൊലക്കുറ്റം ചുമത്തി റിസോർട്ട് ഉടമയ്ക്കായി തിരച്ചിൽ ആരംഭിച്ചു. ഈ റിസോർട്ട് ലീസിന് കൊടുത്തിരുന്ന വ്യക്തിയുടെ ജീവനക്കാരനായിരുന്നു ആം ഗസ് നെപ്പോളിയൻ. എന്നാൽ റിസോർട്ടിന്റെ ശരിയായ ഉടമ തിരുവനന്തപുരം സ്വദേശിയായ ജോൺ റിസോർട്ടിൽ എത്തിയ സമയത്ത് ഉണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.