അഞ്ചലില്‍ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

അഞ്ചലില്‍ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടമുളക്കല്‍ സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്. വീടിന് സമീപത്തെ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു വിഷ്ണു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വിഷ്ണുവിനെ കരയ്ക്ക് എത്തിച്ച് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായ വിഷ്ണു സഹോദരന്റെ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്.