എന്റമ്മേ ഇതെങ്ങോട്ടാ…സ്വർണവിലയിൽ വൻകുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുകയറ്റം. 1,13,760 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ, ഇന്നലെയും ഇതേ വില തന്നെയാണ് വിപണി രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനിൽക്കുന്നത്. ഗ്രാമിന് 65 രൂപ കൂടി വില 14195 രൂപയിൽ എത്തിയിരുന്നു. അതേ നിലയിൽ തന്നെ ​ഗ്രാമിന്റെ വിലയും തുടരുകയാണ്.

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ മാറ്റം തുടരുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ആഗോള തലത്തിലെ പ്രശ്നങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യ ഭീതി എന്നിവയുടെ സാഹചര്യം സ്വർണവില കൂടാൻ കാരണമാകും. ആളുകൾ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില വർധന ഉണ്ടാകാനുള്ള കാരണം