സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. 1,13,760 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനിൽക്കുന്നത്. 200 രൂപയുടെ വർധനവാണ് ഒരു പവന് ഇന്ന് ഉണ്ടയിരിക്കുന്നത്. ഗ്രാമിന് 95 രൂപ കൂടി വില 14195 രൂപയുമായി. എന്നാൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ ഇനിയും വില കൂടും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ കാര്യമായ മാറ്റം പ്രകടമായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ മാറ്റം തുടരുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ആഗോള തലത്തിലെ പ്രശ്നങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യ ഭീതി എന്നിവയുടെ സാഹചര്യം സ്വർണവില കൂടാൻ കാരണമാകും. ആളുകൾ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില വർധന ഉണ്ടാകാനുള്ള കാരണം.