കഴക്കൂട്ടം എ. ജെ. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് &അൽ-ഉദുമാൻ സ്കൂൾ എന്നിവയുടെ സ്ഥാപകനായ പരേതനായ ഡോ.അബ്ദുൽ ജബ്ബാറിന്റെ ഭാര്യ ബൽക്കിസ് ജബ്ബാർ മരണപ്പെട്ടു.

കഴക്കൂട്ടം എ. ജെ. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും പുതുക്കുറിച്ചി സ്വദേശിയുമായിരുന്ന പരേതനായ ഡോ. അബ്ദുൽ ജബ്ബാർ അവർകളുടെ സഹധർമ്മിണിയാണ് ബൽക്കിസ് ജബ്ബാർ
 
സ്നേഹതീരം പേട്രൺ മെമ്പർ ശ്രീ സുധി ജബ്ബാർ മകനാണ്
 
കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം കോസ്മോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്ന ബൽക്കിസ് ജബ്ബാർ ഇന്ന് രാവിലെ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി.

മയ്യിത്ത് പൊതുദർശനത്തിനായി കഴക്കൂട്ടം അൽ-ഉദുമാൻ ഹയർ സെക്കൻഡറി സ്കൂളിൽ സൗകര്യം ഒരുക്കുന്നതിനുള്ള ആലോചനകൾ നടക്കുകയാണ്. തുടർന്ന് പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്താനാണ് നിലവിലെ തീരുമാനം. അന്തിമ സമയക്രമം പിന്നീട് അറിയിക്കുന്നതാണ്.