*ആലംകോട് ഗവ :വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് സ്വച്ഛത ഹി സേവ അവാർഡ് ലഭിച്ചു*

ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ അവാർഡ് ലഭിച്ചു.
 സ്വച്ഛത ഹി സേവ അവാർഡ് സംസ്ഥാന തല പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷൻ ചലഞ്ച് ആയ സ്വച്ഛത ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിന്ന പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനങ്ങൾക്ക് ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
 സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും പങ്കെടുത്ത ചലഞ്ചിൽ നിന്നാണ് ആലംകോട് സ്കൂൾ മൂന്നാം സ്ഥാനത്തിന് അർഹത നേടിയത്. സ്കൂളിനെ പ്രതിനിധീകരിച്ച് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സന്ധ്യ എസ് നായർ ബഹുമാന്യ കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
 അവാർഡ് ദാന ചടങ്ങ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ നടന്നു.