പാരമ്പര്യ നാട്ട് ചികിത്സയുടെ അമരക്കാരൻ ജില്ലകൾ താണ്ടി ചികിത്സ നേടി വരുന്നവർക്ക് ആശ്രയം
അഞ്ചു പതിറ്റാണ്ടുകാലം കൊണ്ട്
ജനലക്ഷങ്ങളുടെ
വിശ്വസ്തത കരസ്ഥമാക്കിയ പ്രിയപ്പെട്ട
വൈദ്യനായിരുന്നു.
ആയിരക്കണക്കിന് രോഗികളെ നാഡി ( ഞരമ്പ് ) നോക്കി ചികിത്സിച്ച് ഭേദമാക്കിയ പ്രമുഖ ആയുർവേദ വൈദ്യൻ പന്നിയോട് സുകുമാരൻ വൈദ്യൻ അന്തരിച്ചു.
പലവിധത്തിലുള്ള രോഗങ്ങൾ മനുഷ്യ ശരീരത്തിലെ നാഡി ഞരമ്പുകൾ പരിശോധിച്ചു ചികിത്സിക്കുന്നതിൽ വിദഗ്ധനായിരുന്നു പന്നിയോട് സുകുമാരൻ വൈദ്യൻ.
ഈ ചികിത്സയിലൂടെ താൻ ഉണ്ടാക്കിയ സമ്പത്തിന്റെ നല്ലൊരു ഭാഗം നാട്ടിനും നാട്ടുകാർക്കുമായി നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
സർക്കാരിന്റെ ലൈഫ് ഭവന നിർമ്മാണത്തിനായി മൂന്ന് ഏക്കർ സ്ഥലം വിട്ടുനൽകിയത് അക്കാലത്ത് വലിയ വാർത്തയും സംഭവവുമായിരുന്നു .
പരിശോധനയ്ക്കും ചികിത്സയ്ക്കും
ഒരു രൂപയും അദ്ദേഹം വാങ്ങിയിരുന്നില്ല. മരുന്നിന് മാത്രമാണ് പ്രതിഫലം വാങ്ങിയിരുന്നത് .
വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനായിരുന്നു സുകുമാരൻ വൈദ്യൻ എന്നാണ് അറിവ് .