പൊന്മുടിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാലും പ്രതികൂല കാലാവസ്ഥ തുടരുന്നത് കാരണവും പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം 01/08/2026 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചു.
ഒറ്റരാത്രി ചെയ്ത കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ നാശം വിതച്ച് വെള്ളപ്പൊക്കം; കോടികളുടെ നാശനഷ്ടം; കടകളും വീടുകളും മുങ്ങി. 2018ലെ അവസ്ഥ നിലവിലില്ല; കൂടുതൽ മത്‌സ്യബന്ധന വള്ളങ്ങൾ റാന്നിയിലേക്ക് എത്തിക്കാൻ നീക്കം തുടങ്ങി; പള്ളിയോടങ്ങളുടെ ബോട്ടുകളും എത്തും.