ഹോട്ടൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. യു.എ.ഇ പൗരയായ റാസൽഖൈമ സ്വദേശിനി സൈനബ് അലിയാണ് മരിച്ചത്.
കുടുംബസമേതം കേരളത്തിൽ വിനോദയാത്രക്ക് എത്തിയതായിരുന്നു എന്നാണ് വിവരം. നടക്കാവിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഇവർ താമസം. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
യുവതി കോഴിക്കോട്ടേക്ക് എത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും യാത്രാ രേഖകളും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.