പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലറയിലും വെഞ്ഞാറമൂടിനും ഇടയിൽ കല്ലേറ്; രണ്ട് ബസുകളുടെ ചില്ല് തകർത്തു

തിരുവനന്തപുരം: ജില്ലയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂടിലുമാണ് ബൈക്കിലെത്തിയ സംഘം ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നു.

വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി പരപ്പിൽ ജംങ്ഷനിൽ നിർത്തിയിട്ടിരുന്ന സ്റ്റേ ബസിന്റെ ചില്ലാണ് ആദ്യം തകർത്തത്. തുടർന്ന് ഇന്ന് രാവിലെ മെഡിക്കൽ കോളജ്-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിന് നേരെയും കല്ലേറുണ്ടായി.

സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്