24 മണിക്കൂറുകൾ! സ്വർണ വിലയിൽ വൻ വർധനവ്, വെള്ളി വിലയും കൂടി; സംസ്ഥാനത്തെ നിരക്കുകൾ അറിയാം

കേരളത്തിലെ സ്വർണ വിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും മുകളിലേക്ക് തന്നെയായിരുന്നു സ്വർണ വിലയുടെ സഞ്ചാരം. ആ​ഗസ്റ്റ് മാസത്തിൻ്റെ തുടക്കം മുതൽ ഉയർന്ന് തുടങ്ങിയ സ്വർണ വിലയിൽ ഇടയ്ക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും അതൊന്നു ആശ്വാസത്തിന് വകനൽകുന്നതായിരുന്നില്ല. ആ​ഗസ്റ്റ് മാസം തുടക്കത്തിൽ 105760 രൂപയുണ്ടായിരുന്ന സ്വർണ വില പത്ത് ദിവസം കൊണ്ട് ഒരു ലക്ഷത്തി പത്തായിരത്തിനും മുകളിലെത്തിയിരുന്നു.

ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് പവന് 2,320 രൂപ ഉയർന്ന് 1,13,760 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വിലയിൽ നേരിയ കുറവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന് 1,11,440 രൂപയിലേക്കെത്തിയിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് ഇന്നലെ 13,930 രൂപയായിരുന്നു.

വലിയ അസന്തുലിതാവസ്ഥയാണ് സ്വർണവിലയിൽ കഴിഞ്ഞ നാളുകളിലെല്ലാം ഉണ്ടായത്. അന്താരാഷ്ട്ര വിപണയിലെ മാറ്റങ്ങൾ ഇന്ത്യയിലെ സ്വർണവിലയേയും വലിയ തോതിൽ ബാധിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയ ബുദ്ധിമുട്ടുകൾ മറ്റെല്ലാ വിപണയേയും പോലെ സ്വർണ വിപണിയേയും പിടിച്ചു കുലുക്കി. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ നേരിയ കുറവ് ഇനി ഒരു കുതിച്ചു ചാട്ടത്തിനുള്ള മുന്നൊരുക്കമാണോയെന്നും വി​ദ​ഗ്ധർ സംശയിക്കുന്നുണ്ട്.