ശക്തമായ തിരമാലകള്‍ കാരണം തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമാകാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. കടലോരത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കടലിലിറങ്ങുന്നതും അപകടകരമായ മേഖലകളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും പൂര്‍ണമായും ഒഴിവാക്കുക. പ്രക്ഷുബ്ധമായ കടല്‍ പ്രദേശങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം.