ചിറയിൻകീഴ് :-പുകയിലത്തോപ്പ്, നേതാജി ജംഗ്ഷൻ, നേതാജി പുരുഷ സ്വയം സഹായസംഘം പതിമൂന്നാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും വിശിഷ്ട വ്യക്തികൾക്ക് ആദരവും നൽകി, സംഘം പ്രസിഡന്റ് കെ ഷറഫുദ്ദീൻ അധ്യക്ഷനായ പരിപാടി പ്രശസ്ത കവിയും നാടക ചലച്ചിത്ര ഗാനരചയിതാവുമായ കുന്നുംപുറം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയും വൈസ് പ്രസിഡന്റ് കെ എസ് അനിൽകുമാർ സ്വാഗതം പറയുകയും സെക്രട്ടറി എസ് പ്രകാശ് റിപ്പോർട്ട് അവതരിപ്പിക്കുകയും ബഹുമാനപ്പെട്ട തിരുവനന്തപുരം എസ് എസ് ബി പോലീസ് സൂപ്രണ്ട് ബി അനിൽകുമാർ ധീര ജവാന്മാരായ ഹോണററി നായിബ് സുബേദാര്‍ ജി രാമചന്ദ്രൻ നായർ, നായിബ് സുബേദാർ കെ ജനാർദ്ദനൻ പിള്ള, വിരമിച്ച എ എസ് ഐ രാജപ്പൻപിള്ള എസ്, വിരമിച്ച എച്ച് എം _ ജി എസ് ബീന ടീച്ചർ, വിരമിച്ച ടീച്ചർ എസ് ലതികടീച്ചർ, ഹരിത കർമ്മ സേന പ്രവർത്തക ഒ ഷീജ, ആശാ പ്രവർത്തക എസ് രജനി, സോഷ്യൽ മീഡിയ പ്രവർത്തകൻ തടത്തിൽ കബീർ, സംഘ അംഗം അൻസാരി എന്നിവർക്ക് ആദരവുകൾ നൽകുകയും വർക്കല എസ് എൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ സജിത്ത് എസ് ജെ ശശി ഈ വർഷം പ്ലസ് ടു ഉന്നത വിജയം കൈവരിച്ച അഭിഷേക് ബി എസ്,അഭിഷേക് റ്റി, ഹനാ ഫാത്തിമ, ആസിയ എന്നീ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകുകയും സംഘം ട്രഷറർ എസ് ബിനു കൃതജ്ഞത അറിയിച്ച് ദേശീയ ഗാനത്തോട് കൂടി സമാപിച്ചു