കൊട്ടാരക്കര...പിക്ക് അപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വൈകിട്ട് 4.30.ടെ കൊട്ടാരക്കര പെരുംകുളം റേഡിയോജങ്ഷന് സമീപം സി. എസ്. ഐ. ചർച്ചിന് സമീപമാണ് അപകടം ഉണ്ടായത്. പൂവറ്റൂർ കിഴക്ക് സന്ധ്യാ ഭവനിൽ അനിൽകുമാർ, ബിന്ദു, ദംബതികളുടെ മകൻ അടൂർ ഐ. ടി. ഐ. വിദ്യാർത്ഥിയായ ആഷിക്. (19),കലയപുരം പെരുംകുളം ബിജു സദനത്തിൽ എം. ബിജു, അനു. ദംബതികളുടെ മകൻ ലാൽ കൃഷ്ണ. ബി. (20).എന്നിവരാണ് മരണപ്പെട്ടത്.കൊട്ടാരക്കര യിൽ നിന്നും പൂവറ്റൂരേക്ക് പോയ പിക്ക്അപ്പും, എതിർദിശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.