പറവൂരില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി; ആണ്‍സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ (34) വടക്കേക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ പത്തിന് ശേഷമാണ് സംഭവം. വടക്കന്‍ പറവൂരിലെ വടക്കേക്കര മുറവന്‍തുരുത്തിലെ ഷിബിന്‍റെ വീട്ടില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.ആറു വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. സുരമ്യ ഷിബിന്‍റെ വീട്ടിലെത്തി റൂം അടച്ചിരുന്ന് സംസാരിച്ചിരുന്നു. അതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഷിബിന്‍ സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഷിബിന്‍റെ വീട്ടുകാരും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു.

എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമായതെന്ന് വ്യക്തമല്ല. സുരമ്യ ഇടയ്ക്കിടെ ഷിബിന്‍റെ വീട്ടിലെത്താറുണ്ട്. ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ നേരത്തെ വഴക്ക് നടന്നിരുന്നു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.