കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബിൽ അന്നുതന്നെ പാസാക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് സാധ്യമായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ കാര്യപരിചയ പട്ടികയിൽ ഉൾപ്പെടുത്തി ബിൽ വീണ്ടും പരിഗണനയ്ക്ക് എടുക്കുകയും അതിവേഗം പാസാക്കുകയുമായിരുന്നു. 'സഹകരണ വികസന കോർപ്പറേഷൻ' ബില്ലിനൊപ്പമാണ് സംസ്ഥാനത്തിന്റെ പേരുമാറ്റ ബില്ലും ലോക്‌സഭയുടെ പരിഗണനയ്ക്ക് വന്നത്.