കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് അമ്പലം മുക്കിന് സമീപം ആലഞ്ചേരി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കണ്ണൻ കോട് പ്രദീപിന്റെ കാറിനാണ് തീപിടിച്ചത് . വാഹനത്തിൽ തീപിടിച്ചതറിഞ്ഞ് പെട്ടെന്നുതന്നെ വാഹനം നിർത്തിയിട്ട് അദ്ദേഹം പുറത്തിറങ്ങിയതിനാൽ യാതൊരു പരിക്കുമേക്കാതെ അദ്ദേഹം രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തിനശിച്ചു .പുനലൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു.