VAKKOM MEDIA Online News-ന്റെയും ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ലഹരി ഇല്ലാത്ത പുലരികൾ” പ്രസംഗ മത്സരം – സീസൺ 2-ന്റെ ഓപ്പൺ സ്റ്റേജ് ഫൈനൽ മത്സരം 2026 ആഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ, വക്കം എസ്.എൻ. ജങ്ഷനിലുള്ള പേൾ വ്യൂ ഓഡിറ്റോറിയത്തിൽ നടക്കുന്നു.
ലഹരിക്കെതിരായ ശക്തമായ സന്ദേശവുമായി വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ഈ വേദിയിലേക്ക് എല്ലാ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും നാട്ടുകാരെയും പൊതുജനങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
നാളെയുടെ തലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കാനുള്ള ഈ ബോധവത്കരണ യജ്ഞത്തിൽ നമുക്കും പങ്കുചേരാം. ലഹരിയില്ലാത്ത, പ്രതീക്ഷയും സ്വപ്നങ്ങളും നിറഞ്ഞ പുലരികൾക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.
2026 ആഗസ്റ്റ് 29, ശനിയാഴ്ച
ഉച്ചയ്ക്ക് 2 മണി മുതൽ
പേൾ വ്യൂ ഓഡിറ്റോറിയം, എസ്.എൻ. ജങ്ഷൻ, വക്കം
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!