തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – മധുരൈ ജങ്‌ഷൻ അമൃത എക്സ്പ്രസ് എന്നിവ തിരുവനന്തപുരം സെൻട്രലിൽ നിന്നും തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ് നോർത്തിൽ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ്. ഈ ട്രെയിനുകൾ വേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നീ സ്റ്റേഷനുകൾ വഴി ആകും സർവീസ് നടത്തുക.
അതേസമയം, 22653ാം നമ്പർ തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ സർവീസിലും മാറ്റമുണ്ട്. ഈ ട്രെയിൻ 21-ന് ചെങ്ങന്നൂർ, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും തിരിച്ചുവിടുക.