കല്ലമ്പലത്ത് വയോധികനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കല്ലംബലം ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ മുള്ളറംകോട് വയോധികനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുള്ളറംകോട് ത്രീ ആർ ഭവനിൽ രാജേന്ദ്രബാബു (70) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രാജേന്ദ്രബാബുവിനെ കഴുത്തറുത്ത നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് സമീപവാസികൾ കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് രാജേന്ദ്രബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് ബ്ലേഡും കണ്ടെത്തിയിട്ടുണ്ട്. 
കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.