*മുതലപൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.*

അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ പ്രവീൻ എന്ന് വിളിക്കുന്ന തോമസ് (37) ആണ് മരിച്ചത് .

മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യ തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു

തുടർന്ന് ഫിഷറീസ് വാർഡന്മാർ കരയ്ക്കെത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി 

ഇന്നലെ വൈകുന്നേരം 5:30 മണിയോടെയാണ് അപകടം. താഴംപള്ളി ലേല ഹാളിന് സമീപം കായലിൽ മത്സ്യവിൽപനയ്ക്ക് ശേഷം വള്ളം വൃത്തിയാക്കാനായി പോയതായിരുന്നു.