കോഴിക്കോട്: തലക്കുളത്തൂർ–നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തലക്കുളത്തൂർ സ്വദേശിയുമായ ഷനൽ പി.ടി. (40) ആണ് മരിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷനൽ ഇന്ന് പുലർച്ചെയാണ് മരിച്ചത് രണ്ട് ദിവസം മുമ്പായിരുന്നു അപകടം. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുന്നിലൂടെ പോകുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ ഷനലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രന്റെ മകനാണ് ഷനൽ. നിലവിൽ കുടുംബസമേതം എടക്കരയിലാണ് താമസം. രണ്ട് സഹോദരിമാരുണ്ട്..