കൊല്ലം പരവൂർ കോട്ടപ്പുറത്തിയിരുന്നു ജൂലൈ ആറിനാണ് സംഭവം നടന്നത് . കോട്ടപ്പുറം ഉഷസിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത് . ബാലചന്ദ്രൻ ഉണ്ണിത്താനെ തലയ്ക്ക് വെട്ടിപ്പരിക്കൽപ്പിച്ച പ്രതി പരവൂർ കോട്ടപ്പുറം പുതിയത് തെക്കേവീട്ടിൽ തൊടിയിൽ ഉല്ലാസ് മോഹനനെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പുറത്തെ വീടിനുമുന്നിൽ ഓട്ടോ പാർക്ക് ചെയ്തത് പ്രതിയായ ഉല്ലാസ് ചോദ്യം ചെയ്യുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു . തുടർന്ന് ബാലചന്ദ്രൻ ഉണ്ണിത്താന്റെ മകൻ ഭരത്തും കൂട്ടുകാരും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇവിടെനിന്ന് പോയ ഉല്ലാസ് വീട്ടിൽ നിന്നും വെട്ടുകത്തി കയ്യിൽ കരുതി വീണ്ടും തിരികെയെത്തി . വഴിയരികിൽ നിൽക്കുകയായിരുന്ന ബാലചന്ദ്രന്റെ തലയ്ക്ക് ആഞ്ഞുവെട്ടി . തടുക്കാൻ എത്തിയ മകൻ ഭരത്തിനും സുഹൃത്തുക്കൾക്കും ഉല്ലാസിനെ കീഴടക്കുന്നതിനിടയിൽ പരിക്കു ഏറ്റിരുന്നു.
തുടർന്ന് നാട്ടുകാർ പ്രതിയെ കീഴ്പെടുത്തുകയായിരുന്നു . ബാലചന്ദ്രൻ ഉണ്ണിത്താനെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ബാലചന്ദ്രൻ ഇന്ന് മരണത്തിന് കീഴടങ്ങി. റിമാൻഡിൽ ഉള്ള പ്രതികമേൽ കൊലക്കുറ്റം ചുമത്തി കേസെടുത്തു.