തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടു.
*9447071021* എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ യാത്രികർക്ക് ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തെരഞ്ഞെടുക്കുന്നതും സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതും ഉൾപ്പെടെയുള്ള മുഴുവൻ ബുക്കിങ് നടപടിക്രമവും വാട്സ്ആപ്പ് ചാറ്റിലൂടെ പൂർത്തിയാക്കാനാകും. ബുക്കിങ് കഴിഞ്ഞാൽ ഇ-ടിക്കറ്റും പിഎൻആർ വിവരങ്ങളും അതേ ചാറ്റിൽ ലഭ്യമാകും. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു
*AI Powered WhatsApp
ടിക്കറ്റ് ബുക്കിംഗ്*....
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ടിക്കറ്റ് ബുക്കിംഗ് അനുഭവം ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി. വാട്സ്ആപ്പ് ടിക്കറ്റിംഗ് സേവനം ആരംഭിച്ചു. 9447071021 എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് "Hi" അയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രാ മാർഗം, തീയതി, സർവീസ് തിരഞ്ഞെടുക്കൽ, സീറ്റ് തിരഞ്ഞെടുക്കൽ, സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ബുക്കിംഗ് നടപടിക്രമവും വാട്സ്ആപ്പ് ചാറ്റിലൂടെ തന്നെ പൂർത്തിയാക്കാനാകും. ബുക്കിംഗ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ. വിവരങ്ങളും അതേ ചാറ്റിൽ ലഭ്യമാകും.
ഈ സേവനം യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം, കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായകരമാകും എന്ന് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നു..