രാത്രി രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ദു.രന്തം. മലയൊന്നാകെ ഒഴുകിയെത്തിയതുപോലെ മണ്ണും കല്ലും പാറക്കൂട്ടങ്ങളും വലിയ ശബ്ദത്തോടെ മണപ്പാട്ട് വീട്ടിലേക്ക് ആഞ്ഞുപതിച്ചു. ഒരു നിമിഷംകൊണ്ട് വീടും അതിനുള്ളിലെ ജീവിതങ്ങളും മണ്ണിനടിയിലായി.
അപകടത്തിൽ നേരത്തെ കാലിന് പരുക്കേറ്റ് പ്ലാസ്റ്ററിട്ട നിലയിൽ വീട്ടിൽ കഴിയുകയായിരുന്ന ജോസഫിനും ഉരുൾപൊട്ടലിൽ രക്ഷപ്പെടാനായില്ല. ഇരുട്ടിനെയും മണ്ണിനെയും വകവയ്ക്കാതെ നാട്ടുകാർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി.
രാവിലെ ഏഴുമണിയോടെ ജോസഫിൻ ജോണിയുടെ മൃതദേഹം കണ്ടെത്തി. പരുക്കേറ്റ കാലിൽ പ്ലാസ്റ്ററിട്ട അതേ അവസ്ഥയിലായിരുന്നു മകന്റെ ചേതനയറ്റ ശരീരം…
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അമ്മ റെജീനയുടെ മൃ.ത.ദേഹവും കണ്ടെത്തി. നിറകണ്ണുകളോടെയാണ് നാടിന് ആ കാഴ്ച കാണേണ്ടിവന്നത്.
ഭാഗ്യം കൊണ്ടാണ് ജോണി രക്ഷപ്പെട്ടത്.
രാത്രി ഉറങ്ങാൻ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നതിനാൽ അദ്ദേഹം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. മക്കളായ ജോമിറ്റും സോമിറ്റും ദുരന്തസമയത്ത് വീട്ടിലുണ്ടായിരുന്നില്ല; ഇരുവരും കൊച്ചിയിലായിരുന്നു.
എന്നാൽ, ഈ കുടുംബം രണ്ടുവർഷം മുമ്പ് പണികഴിപ്പിച്ച സ്വപ്നവീടും പൂർണമായും തകർന്നടിഞ്ഞു. വീട്ടുമുറ്റത്ത് കിടന്നിരുന്ന രണ്ട് കാറുകളും ഒരു ഇരുചക്രവാഹനവും ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി.
🌧️ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 16-ാം വാർഡായ പയ്യാനിത്തോട്ടത്ത് ഇതാദ്യമായാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന്റെ ഭീതിയിലാണ് പ്രദേശവാസികൾ. നിരവധി കർഷക കുടുംബങ്ങളാണ് ഇവിടെ ആശങ്കയോടെ കഴിയുന്നത്.
ഒരു രാത്രി…
ഒരു ഉരുൾപൊട്ടൽ…
ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ മുഴുവൻ മണ്ണിനടിയിലായി.
അമ്മയെയും മകനെയും നഷ്ടപ്പെട്ട വേദനയിൽ തകർന്ന കുടുംബത്തിന് ഈ ദുരന്തം തീർത്ത വേദന വാക്കുകൾക്കപ്പുറമാണ്…