ചരിത്രത്തിൽ അടയാളപ്പെടുത്തി കേരള നിയമസഭയിൽ സാമാജികർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട ലഹരി വിരുദ്ധ ചിത്രം "ഡെയ്ഞ്ചറസ് വൈബ്" ആറ്റിങ്ങലിൽ പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു

ആറ്റിങ്ങൽ :ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും കേരള നിയമസഭയിൽ
ചരിത്രത്തിൽ അടയാളപ്പെടുത്തിയും ശ്രദ്ധേയമായ ചിത്രം "ഡെയ്ഞ്ചറസ് വൈബ്" ആറ്റിങ്ങൽ തപസ്യ തിയേറ്ററിൽ പ്രദർശിപ്പിച്ചു. ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത "ഡെയ്ഞ്ചറസ് വൈബിൻ്റെ ആറ്റിങ്ങലിലെ പ്രദർശനോൽഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം.പ്രദീപ് നിർവഹിച്ചു.
ആറ്റിങ്ങൽ DYSP ജി.സന്തോഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.അൽ അമാന ഗ്രൂപ്പ് ചെയർമാൻ
നജീബ് അൽ അമാന, സബ് ഇൻസ്പക്ടർ മുഹമ്മദ് ഷാഫി,സിവിൽ എക്സൈസ് ഉദ്യോഗസ്ഥന്മാരായ
റിയാസ്,ശരത് ബാബു, 
ശരത് എം,സംവിധായകൻ ഫൈസൽ ഹുസൈൻ,
അജിൽ മണിമുത്ത്,
സലാം ലെൻസ് വ്യൂ,ബാബുലാൽ, സജ്ജു ഫിലിപ്പ്,ജി.വി.രാജീവ്,എ.എം.അഷ്റഫ് , വിജയൻ പാലാഴി,ഡിങ്കിരി അനിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രം 
ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം.