കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ..ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും നഗരസഭ ഭരണാധികാരികളുടെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് ആർഎസ് പ്രശാന്ത് അധ്യക്ഷ വഹിച്ച യോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ: v.ജയകുമാർ, ഡിസിസി സെക്രട്ടറി ടി പി അംബിരാജ, ബ്ലോക്ക് പ്രസിഡണ്ട് ബിഷ്‌ണു.N, S.രഘുറാം,പി.ജയചന്ദ്രൻ നായർ.കെ.സതി തുടങ്ങിയവർ സംസാരിച്ചു, കൗൺസിലർമാർ,ഡിസിസി മെമ്പർമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.