സൗഹൃദ കൂട്ടായ്മ, അണ്ടൂർ- ഓണാഘോഷം, മികച്ച വ്യക്തികൾക്ക് ആദരവ്,കുട്ടികൾക്ക് സമ്മാനവിതരണം എന്നിവ നടത്തി:_ ചിറയിൻകീഴ്:- അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം കവിയും നാടക, ചലച്ചിത്ര ഗാന രചയിതാവുമായ രാജേന്ദ്രൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു, കൂട്ടായ്മ പ്രസിഡന്റ് ജി. എൽ. ചന്ദ്രബാബു അദ്ധ്യക്ഷനായ ചടങ്ങിൽ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ നേടിയ അണ്ടൂർ സ്വദേശിയും തിരുവല്ല ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായർക്ക് ആദരവ് നൽകി,ആർ. രാജു അണ്ടൂർ സ്വാഗതം, ലീഗൽ അഡ്വൈസർ ആർ.ശ്രീകണ്ഠൻ നായർ, കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൽസലകുമാരി, കൃഷ്ണകുമാർ, ഗോപിനാഥൻ നായർ,എന്നിവർ സംസാരിച്ചു, കെ. എസ്. അനിൽകുമാർ നന്ദി അറിയിച്ചു.
രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ തിരുവല്ല ഫയർ &റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അണ്ടൂർ സ്വദേശി ജെ. രാജേന്ദ്രൻ നായർക്ക് അണ്ടൂർ സൗഹൃദകൂട്ടായ്മ ആദരവ് നൽകുന്നു.