: കിളിമാനൂരിൽ കാറിടിച്ച് റോഡിലേക്ക് വീണ ഇരുചക്രവാഹന യാത്രക്കാരന്റെ തലയിലൂടെ കണ്ടെയ്നർ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കിളിമാനൂർ ചെങ്കിക്കുന്ന് സ്വദേശി ശ്രീജു ആണ് മരിച്ചത്.
കിളിമാനൂർ പുതിയകാവ് - പൊതുചന്ത റോഡിൽ വെച്ചായിരുന്നു അപകടം. ശ്രീജു ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ, റോഡിൽ ഒതുക്കിയിട്ടിരുന്ന കാർ പെട്ടെന്ന് റിവേഴ്സ് എടുക്കുകയായിരുന്നു. കാർ തട്ടി ശ്രീജു റോഡിലേക്ക് തെറിച്ചുവീഴുകയും, ഈ സമയം എതിർദിശയിൽ നിന്ന് വന്ന കണ്ടെയ്നർ ലോറി ശ്രീജുവിന്റെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ശ്രീജു മരണപ്പെട്ടു.
അപകടം നടന്ന ഉടൻ തന്നെ കാർ നിർത്തിയിരുന്നെങ്കിലും, പിന്നീട് അവിടെനിന്ന് നിർത്തിപ്പോകുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നിർത്താതെ പോയ കാറിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.