പരവൂരിൽ വീടിനു തീപിടിച്ച് അമ്മയും മകനും മരിച്ചു.

കൊല്ലം പരവൂരിൽ വീടിനു തീപിടിച്ച് അമ്മയും മകനും മരിച്ചു. 96 വയസ്സുള്ള തങ്കമ്മയും 60 വയസ്സുള്ള ശിവദാസനുമാണ് മരിച്ചത്.പുത്തൻകുളത്താണ് സംഭവം.സംഭവത്തിൽ ദുരുഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. പെൻഷൻ പണത്തെ ചൊല്ലി അമ്മയുമായി ശിവദാസൻ വഴക്കിടാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചതായി റിപോർട്ടുണ്ട് .