കല്ലമ്പലം: സമസ്ത സെന്റിനറി സമ്മേളനത്തിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് വർക്കല കണിയാപുരം.സോൺ സെന്റിനറി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ.ആലംകോട് ഹാരിസൺ പ്ലാസയിൽസംഘടിപ്പിച്ച സെന്റിനറി കോൺക്ളേവും സെന്റിനെറി ഫണ്ട് സമാഹരണവും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു.കണിയാപുരംസോൺ പ്രസിഡൻ്റ് AVഷംസുദ്ദീൻ മുസ്‌ലിയാർഅധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി, ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.എം ഹാഷിം ഹാജി, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പോത്തൻകോട്, ജില്ലാ ഭാരവാഹികളായ അഡ്വ: കെ.എച്ച്.എം മുനീർ, മുഹമ്മദ് റാഫി, ഷാജഹാൻ പള്ളിപ്പുറം, AKമൻസൂർ ഹാജി .അബ്ദുൽ റഹീം ചിറയിൻകീഴ് .ഷംസുദ്ദീൻ അഹ്സനി . എസ്.നിസാർ വെള്ളൂർകോണം,സാബിർ സൈനി നടയറ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർഹുസൈൻ കല്ലമ്പലം സ്വാഗതവും ഫിനാൻസ് സെക്രട്ടറി എസ്.മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.