കുതിരാൻ തുരങ്കത്തിന് സമീപം നേരിയ മണ്ണിടിച്ചിൽ; നാഷണൽ ഹൈവേ അതോറിറ്റി പരിശോധിക്കും

കുതിരാൻ തുരങ്കത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് നേരിയ തോതാൽ മണ്ണിടിച്ചിൽ. കുതിരാനിലെ ഇരട്ട തുരങ്ക മുഖത്തിൻ്റെ പടിഞ്ഞാറ് തുരങ്കമുഖത്തിനു മുകളിലായി ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. പരിശോധനയ്ക്ക് നാഷണൽ ഹൈവേ അതോററ്റി എത്തും.

തുരങ്കത്തിന് മുകളിൽ കയറി പരിശോധന നടത്തുമെന്നാണ് വിവരം. നേരിയ തോതിൽ മാത്രമാണ് മണ്ണ് ഇടിഞ്ഞിട്ടുള്ളത്. കാലവർഷം ആരംഭിച്ച സമയത്ത് തന്നെ നേരിയതോതിൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.