അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം

അമ്പലപ്പുഴ: കളിക്കുന്നതിനിടെ തീവണ്ടിപ്പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടി തട്ടി മ₹രിച്ചു. കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏക മകൻ ദൃണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

തീവണ്ടിപ്പാളത്തിന് സമീപമുള്ള അമ്മവീട്ടിൽ മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്ക് കയറുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയ മെമു തീവണ്ടിയാണ് കുട്ടിയെ ഇടിച്ചത്.

അമ്പലപ്പുഴ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മത്സ്യത്തൊഴിലാളിയാണ് പിതാവ് വിനീത്. മാതാവ് സൂര്യാ ബാബു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു.