തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗിയെ കാണാതായെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗിയെ കാണാതായെന്ന് പരാതി. കൊല്ലം വാളകം സ്വദേശി സത്യദേവനെയാണ് (63) കാണാതായത്. മെഡിക്കല്‍ കോളേജിലെ ഇരുപത്തിയെട്ടാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു രോഗി. ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ ആണ് കാണാതായത്. കുടുംബം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.