18-ന് രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷീലയുടെ പിന്നാലെ ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച സംഘം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ ധൈര്യം കൈവിടാതെ അധ്യാപിക ബൈക്കിന്റെ നമ്പർ കുറിച്ചെടുത്ത് പോലീസിന് കൈമാറിയതാണ് കേസിൽ നിർണായകമായത്. കവർച്ചയ്ക്ക് ശേഷം കാട്ടാക്കട, കൊല്ലം, എറണാകുളം വഴി പ്രതികൾ തൃപ്പൂണിത്തറയിലേക്ക് കടക്കുകയായിരുന്നു.
ശംഖുംമുഖം അസി. കമ്മീഷണർ ബി.എസ്. സജിമോന്റെ മേൽനോട്ടത്തിൽ എസ്.ഐ-മാരായ ഡി.ഒ. ദിനേശ്, എസ്.എൽ. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ടീമാണ് പ്രതികളെ വലയിലാക്കിയത്. പൊട്ടിച്ചെടുത്ത മാല ചാലയിലെ കടയിൽ 50,000 രൂപയ്ക്ക് വിറ്റ ശേഷം 45,000 രൂപയ്ക്ക് രണ്ട് മൊബൈൽ ഫോണുകൾ വാങ്ങിയതായി പോലീസ് കണ്ടെത്തി. മാല പോലീസ് വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം, കവർച്ചയ്ക്ക് ഇരയായതോടെ ഇനിമുതൽ യാത്രകളിൽ ഇമിറ്റേഷൻ ആഭരണങ്ങൾ മാത്രം ധരിക്കാനാണ് തീരുമാനമെന്ന് കുമാരി ഷീല പറഞ്ഞു. ട്യൂഷനെടുത്ത് മിച്ചം പിടിച്ച തുകകൊണ്ട് ഏറെ ആഗ്രഹിച്ച് വാങ്ങിയ മാലയാണ് നഷ്ടപ്പെട്ടതെന്നും നിലവിൽ 250 രൂപയുടെ ഇമിറ്റേഷൻ മാലയാണ് ധരിക്കുന്നതെന്നും അവർ കൂട്ടിച്ചേത്തു