നടൻ കലാഭവൻ നവാസിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന ഓർമ്മക്കുറിപ്പുമായി ഭാര്യ രഹന നവാസ്.

നടൻ കലാഭവൻ നവാസിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന ഓർമ്മക്കുറിപ്പുമായി ഭാര്യ രഹന നവാസ്. നവാസ് പാട്ടുപാടുന്ന മനോഹരമായ ഒരു വിഡിയോയും, ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് രഹന നവാസിന് പിറന്നാൾ ആശംസകൾ നേർന്നത്. 

“ഇന്ന് ഓഗസ്റ്റ് 10, നവാസ്ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവിൽ സ്വർഗ്ഗത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും,” എന്നാണ് രഹന പോസ്റ്റിൽ കുറിച്ചത്. നവാസ് ‘താരകരൂപിണീ’ എന്ന ഗാനം ആലപിക്കുന്നതും, ഇരുവരും ഒന്നിച്ചിരുന്ന് ഊഞ്ഞാലാടുന്നതുമായ വിഡിയോയാണ് രഹന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.