മെഡിക്കൽ സ്റ്റോറിൽ നിന്ന് പണവും രേഖകളുംമടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി..

കൊല്ലം പള്ളിമുക്കിൽ കൊല്ലൂർവിള പള്ളിക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ എന്ന വ്യാജേനെ എത്തിയ പ്രതിയാണ് സ്ഥാപനത്തിലെ ആളുകളുടെ കണ്ണുവെട്ടിച്ച് പേഴ്സ് എടുത്ത് കടന്നുകളഞ്ഞത്. ഈ കേസിൽ ശക്തികുളങ്ങര കന്നിമേൽ തോട്ടത്തിൽ വീട്ടിൽ സുനിലിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കാപ്പാ കേസടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഇക്കഴിഞ്ഞ ഒൻപതാം തീയതി വൈകിട്ട് 6:00 മണിയോടുകൂടി മരുന്നു വാങ്ങാൻ എന്ന വ്യാജേന മെഡിക്കൽ സ്റ്റോറിൽ എത്തുകയും ക്യാഷ് കൗണ്ടറിന് മുകളിൽ വച്ചിരുന്ന പണവും ആധാർ കാർഡും ബാങ്ക് കാർഡുകളും അടങ്ങിയ പേഴ്സ് കടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ മോഷ്ടിക്കുകയായിരുന്നു. പിന്നീട് മോഷണം വിവരം ശ്രദ്ധയിൽപ്പെട്ട കടയുടമ ഉടൻതന്നെ സിസിടിവി ക്യാമറ പരിശോധിക്കുകയും പരിശോധനയിൽ പ്രതിയുടെ ദൃശ്യം കാണുകയും ചെയ്തു. തുടർന്ന് ഇരവിപുരം പോലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യത്തിലുള്ള പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. കൊല്ലം ഈസ്റ്റ് കൊല്ലം വെസ്റ്റ് ശക്തികുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം നരഹത്യാശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുനിൽ . ഇയാൾ ഇപ്പോൾ ഇരവിപുരം ഭാഗത്താണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എസിപി ഷാജിയുടെ നിർദ്ദേശപ്രകാരം രവിപുരം സബ് ഇൻസ്പെക്ടർ അഭിഷേക്, വിപിൻ , സിപിഎം മാരായ സജിൻ ചന്ദ്രൻ , വൈശാഖ്, അൽസോഫീർ എന്നിവരുടെ അടങ്ങിയ പോലീസ് അംഗമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.