പിതൃക്കളുടെ ആത്മശാന്തിക്കായി.... ഇന്ന് കർക്കടക വാവുബലി

പിതൃക്കളെ സ്‌മരിക്കാൻ, മൺമറഞ്ഞു പോയവരെ ഓർക്കാൻ, 
ഇന്ന് കർക്കടക വാവ് ബലി. 


"കർക്കടകവാവ് ദിവസം പിതൃബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.   ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ദക്ഷിണായാനം പിതൃ കാര്യങ്ങൾക്കുമാണ് എടുക്കുക. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകത്തിലേത്. ഇതെല്ലാം കൊണ്ടാണ് കർക്കടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്"

"തലേന്നു, വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞു പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീർഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കർക്കടകവാവ്. കർക്കടടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വർഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ഗയയിലും കാശിയിലും രാമേശ്വരത്തും ബലിയിടുന്നത് വളരെ വിശേഷമായി കണക്കാക്കുന്നു. മുഴുവന്‍ പിതൃ പരമ്പരയെ സങ്കൽപ്പിച്ചാണ് കൊണ്ടാണ് ബലി ഇടുന്നത്.