കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

കടയ്ക്കൽ. സ്വന്തമായി ഓടിച്ചു വന്ന ഓട്ടോറിക്ഷ മറിഞ്ഞു പ്ലംബിംഗ് തൊഴിലാളിയായ കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ വിജേഷ് കുമാറാണ് മരണപ്പെട്ടത് കഴിഞ്ഞദിവസം രാത്രി ജോലികഴിഞ് വീട്ടിലേയ്ക്ക് വരവേ കടയക്കൽ പന്തളമുക്കിന് സമീപം ഓട്ടോറിക്ഷ അപകടത്തിൽ പെടുകയായിന്നു അത് വഴി വന്ന കടയ്ക്കൽ സ്റ്റേഷനിലെ പോലീസ് പെട്രോളിങ് വാഹനത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരാണ് റോഡിന് സമീപം തലകീഴായി വാഹനം കിടക്കുന്നത് കാണുകയും പരിശോധനയിൽ ഡ്രൈവറും വാഹനത്തിന്റെ അടിയിൽ ഉണ്ടെന്ന് കണ്ടെത്തിയേനെ തുടർന്ന് വിജേഷിനെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.