കിളിമാനൂർ പോങ്ങനാട്...റോഡിൽ വീണുകിടന്ന വയോധികൻ പിക്കപ്പ് കയറി മരിച്ചു. പോങ്ങനാട് കിളിക്കോട്ടുകോണം പ്ലാവിളവീട്ടിൽ ആനന്ദനാണ് (79) മരിച്ചത്. ഞായർ പകൽ 3.45ന് പോങ്ങനാട് ജങ്ഷനടുത്താണ് അപകടം. പോങ്ങനാട് സ്റ്റേഡിയത്തിനടുത്തുള്ള കോൺക്രീറ്റ് റോഡിൽ വീണുകിടക്കുകയായിരുന്ന ആനന്ദന്റെ ദേഹത്തുകൂടി പോങ്ങനാട് കവലയിൽനിന്ന് ഇതേ റോഡിലേക്ക് തിരിഞ്ഞിറങ്ങിയ പിക്കപ്പ് വാഹനം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ച ആനന്ദന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുനിൽ, അനിൽ, സിന്ധു.