*ലോകത്താദ്യം; രണ്ട് മില്യൺ ഫോളോവേഴ്സെന്ന റെക്കോഡ് നേട്ടവുമായി കേരള പൊലീസ്*

രണ്ട് മില്യൺ ഫോളോവേഴ്സസ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പൊലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ്. ലോകത്ത് പൊലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജുകളിൽ രണ്ട് മില്യൺ ഫോളോവേഴ്സ‌് എന്ന റെക്കോഡ് നേടുന്ന ആദ്യ ഇൻസ്റ്റഗ്രാം പേജെന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് നിലവിൽ 2.3 മില്യൺ ഫോളോവേഴ്സ് ആണുള്ലത്.

ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിച്ചുവരുന്നതെന്ന് കേരളാ പൊലീസ് വ്യക്തമാക്കുന്നു. കാലാനുസൃതമായി മാറുന്ന ആശയവിനിമയ രീതികളെ ഉൾക്കൊണ്ട് പൊതുജനങ്ങളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞെന്നതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമെന്നും കേരള പൊലീസ് ചൂണ്ടിക്കാട്ടി...

Kerala Police 🔥🚔

 കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

ഇത് നിങ്ങളുടെ നേട്ടം 😍

ലോകത്തിലെ സംസ്ഥാന പോലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി 2 മില്യൺ ഫോളോവേഴ്സ് എന്ന ലോകറെക്കോർഡ് കൈവരിച്ചിരിക്കുകയാണ് നമ്മൾ. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരോരുത്തരുടേയും വിജയമാണ്.

നർമ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവൽക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പോലീസ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നത്. ആ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിർദ്ദേശങ്ങൾ നൽകിയുമാണ് നിങ്ങൾ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകൾ ചൂണ്ടിക്കാട്ടി കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം . സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്.  
#keralapolice