സ്വർണം വാങ്ങുന്നവർക്ക് ഗുഡ് ന്യൂസ്; മൂന്ന് ദിവസത്തിന് ശേഷം വില താഴേക്ക്, ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് തുടർച്ചയായ 3 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവോടെ 1,05,600 രൂപയും ഗ്രാമിന് 20 രൂപയുടെ കുറവോടെ 13200 രൂപയുമായി.


ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 1,05,600-ന് പുറമെ മേക്കിംഗ് ചാർജ്, 3% ജിഎസ്ടി, മറ്റ് ചാർജുകൾ എന്നിവയും നൽകണം. 10% മേക്കിംഗ് ചാർജ് കണക്കാക്കിയാൽ ഒരു പവൻ വാങ്ങണമെങ്കിൽ നിലവിലെ വിലയനുസരിച്ച് ഏകദേശം 1,19,600 വരും.
ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യു.എസ്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നയങ്ങൾ, യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ വിപണിയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.


ഇതിനുപുറമേ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും പ്രാദേശിക വിപണിയിലും സ്വർണനിരക്ക് വർധിച്ചു നിൽക്കാൻ കാരണമാകുന്നു.