യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 8-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു
August 16, 2026
കൊച്ചി: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സ്വാതി (13) ആണ് മരിച്ചത്. പറവൂർ സ്വദേശികളായ സനീഷ് – നീതു ദമ്പതികളുടെ മകളാണ്.
ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം നടന്നത്. യൂണിഫോം ഇസ്തിരിയിടുന്നതിനിടെ അയൺ ബോക്സിൽ നിന്ന് കുട്ടിക്ക് ശക്തമായി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.