പത്തനംതിട്ട: കോയിപ്രത്തിൽ വയോധിക മരണപ്പെട്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പൊന്നമ്മ തോമസ് (75) മർദനമേറ്റ് കൊല്ലപ്പെട്ട കേസിലാണ് മകൻ ടിജോ തോമസ് (38), ടിജോയ്ക്ക് ഒപ്പം താമസിച്ചിരുന്ന റിൻസി മോൾ(37) എന്നിവർ പിടിയിലായത്. ടിജോയും റിൻസിയും തമ്മിൽ നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ പൊന്നമ്മയെ ടിജോ മർദിക്കുകയും ശ്വാസംമുട്ടിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ലഭിച്ച വിവരങ്ങളെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന ടിജോയ്ക്കൊപ്പമാണ് കഴിഞ്ഞ ആറുമാസമായി റിൻസി കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻ്റ് ചെയ്തു.