നഗരൂർ കേശവപുരത്ത് 34 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കിളിമാനൂർ :- നഗരൂർ കേശവപുരത്ത് 34 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേശവപുരം കുന്നിര് വിള വീട്ടിൽ വിനോദിനെയാണ് ഇന്ന് ഉച്ചയോടെ വീടിന്റെ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. 

 കുടുംബ വഴക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസങ്ങൾക്കു മുൻപ് വിനോദിന്റെ ഭാര്യ ഇതേ മുറിയിൽ തൂങ്ങിമരിച്ചിരുന്നു. ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് വിനോദിനെതിരെ ഭാര്യയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസന്വേഷണം നടന്നുവരുന്നതിനിടയിലാണ് വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

 വീട്ടിൽ വിനോദും അമ്മയുമാണ് താമസിച്ചു വന്നത്. ബാലരാമപുരത്ത് ജോലിയുമായി ബന്ധപ്പെട്ട് വിനോദിന്റെ അമ്മ ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറപ്പെട്ടിരുന്നു. ശേഷം വീട്ടിൽ വിനോദ് തനിച്ചായിരുന്നു താമസം.

 വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തോളം പഴക്കമുള്ളതായാണ് വിവരം.

 ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കേശപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 നാളെ രാവിലെയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം അടക്കമുള്ള നടപടികൾക്കുശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും.