സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇതോടെ ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് സ്വർണവില എത്തി. സാധാരണക്കാരെ ആശങ്കയിലാക്കുന്നതാണ് സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം.
ഇന്ന് 3160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 1,16,800 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഇന്നലെ 1,13,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. ഇതാണ് 3160 രൂപ കൂടി 1,16,800 രൂപയിലേക്ക് എത്തയത്.
പണിക്കൂലിയും ജിഎസ്ടിയുമടക്കം ഏതാണ്ട് 1,34,740 രൂപ ഒരു പവൻ സ്വർണം വാങ്ങാൻ കൈയിൽ നിന്ന് ചെലവാകും. അതേസമയം 14,600 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.