തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്കായി കൂടുതല്‍ സുഗമവും ക്രമബദ്ധവുമായ ദര്‍ശനാനുഭവം ഒരുക്കുന്നതിനുമാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ലക്ഷ്യമിടുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവിൽ ദർശനം ക്രമീകരിച്ചിരിക്കുന്നത്. ഭക്തര്‍ക്ക് തങ്ങള്‍ക്ക് സൗകര്യപ്രദമായ സമയം മുന്‍കൂട്ടി തിരഞ്ഞെടുത്ത് ദര്‍ശനം ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതുവഴി ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനും കഴിയും.