ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ സൂപ്പർ ഡീലക്സ് എയർബസാണ് അപകടത്തിൽപ്പെട്ടത്. മൈസൂരു - ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ