അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വില്‌പന നടത്തിയ നഗരൂർ കൊടുവഴന്നൂർ, ശീമവിള, വലിയകാട് സ്വദേശി മുഹമ്മദ് റാഷിദ് (28) പിടിയിൽ.

നഗരൂർ കൊടുവഴന്നൂർ, ശീമവിള, വലിയകാട് സ്വദേശി മുഹമ്മദ് റാഷിദ് (28)നെയാണ് കിളിമാനൂർ എക്സൈസ് സംഘം പിടികൂടിയത്.
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 60 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.
ശീമവിളയിലെ ആളൊഴിഞ്ഞ ഷെഡിലും ബൈക്കിലുമായാണ് പ്രതി മദ്യം ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നത്.
മദ്യവില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ആവശ്യക്കാർക്ക് മദ്യം വില്‌പന നടത്തിവന്ന സമയം എക്‌സൈസ് സംഘം എത്തുമ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന മദ്യവും ബൈക്കും പിടിച്ചെടുത്തു.
പ്രതി ഒരു മാസം മുമ്പും എക്സൈസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെട്ടിരുന്നു.
നഗരൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരേ അബ്കാരി കേസ് നിലവിലുണ്ട്.
കിളിമാനൂർ എക്സൈസ് ഇൻസ്പെക്‌ടർ ഷിജിന എസ്, അസിസ്‌റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ ബിജുലാൽ, പ്രിവൻ്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, സജീർ,സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ താരിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.