വടംവലി മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ 27 കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. കോതകുറിശ്ശി സ്വദേശിയായ പ്രവീൺകുമാർ (27) ആണ് മരിച്ചത്.
ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം കോടാർമണ്ണയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടെയായിരുന്നു സംഭവം. സഹോദരിയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു യുവാവ്.
വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിന് ശേഷം പ്രവീൺകുമാറിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.